പൈൻ മരങ്ങളെ ധ്യാനത്തിൽ
നിന്നുണർത്താതെ
രാത്രിമൗനത്തിലേക്ക്
ചേക്കേറാനൊരുങ്ങുന്നു ശബ്ദങ്ങൾ ,
ഒരു പേരറിയാ പെൺപക്ഷിയുടെ
പാട്ട് തളരുമ്പോൾ
മണ്ണിലേക്ക് ചായുന്ന ചില്ലകൾ,
ഒരു ചെറുതിരി തെളിച്ചുവച്ച്
ഒരാൾ ചിത്രം വരയ്ക്കുകയാണ്.
ഇരുട്ടിന്റെ വരവറിയാതെ
വരച്ചുകൊണ്ടേയിരിക്കുകയാണ്
പ്രകൃതിയുടെ സൂക്ഷ്മഭാവം
സമാധാനത്തിന്റെ സന്ദേശം
ചിത്രം കാറ്റിൽ പറന്നുപൊങ്ങുന്നു
അയാൾക്കും ചിത്രത്തിനുമിടയിലെ
അതിർത്തിവേലികൾ കടന്ന്
അത് സ്വന്തമിടത്തേക്ക്
പറന്നുപോകുന്നു.
ചിത്രകാരന്റെ രക്തവും ശ്വാസവും
അവന്റെ സ്വന്തം മണ്ണിലേക്കും..
No comments:
Post a Comment