Monday, February 14, 2011

കാലത്തിന്‍റെ കയ്യൊപ്പ്

അലിഖിത കഥകളുടെ കളിയരങ്ങില്‍,
കാലം അണിയറ ഭരിക്കുന്ന കാഴ്ച്ചകണ്ടോ ?
വിധി തിരിക്കും വഴി യാത്രപോകും
മൂഡ ഗണമിവര്‍തന്‍ ചടുലവേഗം കണ്ടോ?

പഴമയുടെ പതിരുകള്‍ കോര്‍ത്തെടുത്ത്
നവയുഗത്തിന്നൊരാമുഖം തീര്‍ക്കുന്നു ഞാന്‍ ,
അഹംഭാവം അതിരുകള്‍ മറന്നോരുയുഗമിവിടെ
അഹം എന്ന വാക്ക് നിഖണ്ടുക്കള്‍ പിന്‍തള്ളി'

അനുജന്‍റെ രക്തത്താല്‍ അമ്മക്ക് നന്ദിയും
ഒഴിയുന്ന സ്വപ്നത്തിന്‍ അന്തിക്കുടങ്ങളും,
മണല്‍കാറ്റ് വീശും വരണ്ട മനസ്സിലെ
നന്മകള്‍ ധൂളി മറച്ചിടുന്നു നിത്യം,

ചുവടുറക്കാത്ത കുരുന്നിലേക്ക് പോലും
വിറകൊണ്ട കാമം വിഷം തുപ്പിടുന്നിവിടെ,
അഴിയുന്ന സത്യത്തിന്‍ പുസ്തകക്കെട്ടുകള്‍ക്ക്
അഴിമതി കാവലായി നില്‍ക്കുന്നു ചിരിയോടെ ,

പട്ടിണിക്കോലത്തിന്‍ പട്ടട തെങ്ങിലെ
ഇളനീരിനു പോലും കണ്ണ്നീരിന്നുപ്പ് ,
തിരിയുന്നു കാല ചക്രത്തിന്റെയൊപ്പമെന്‍
ദിശയറിയാത്ത മനസ്സും മടുപ്പോടെ .........
,

5 comments:

  1. കുറച്ച് റിബല്‍ ടൈപ്പ് ആണല്ലോ കവിത
    എന്റെ തല്ല്കൊള്ളിത്തരങ്ങള്‍
    മറക്കല്ലേ ഫോളോ ബട്ടണ്‍ വലതുഭാഗത്ത്‌ തന്നെ ഉണ്ടേ

    ReplyDelete
  2. ഓ ഹൃദയമേ നീ നിന്റെ പ്രണയം രഹസ്യമായി സൂക്ഷിക്കുക , പ്രണയ രഹസ്യം വെളിപ്പെടുതുന്നവനെ ലോകം വിഡ്ഢി ആയി കരുതുന്നു ,പ്രണയത്തിനു പറ്റിയതോ നിശബ്ദടതയും നിഘൂടതയും ...........പറയാന്‍ മറന്ന പ്രണയം ഇഷ്ടമായി ആശംസകള്‍

    ReplyDelete
  3. കവിതയിലെ ആശയങ്ങള്‍ വളരെ നന്നായിരിക്കുന്നു എന്നാല്‍ ഒരു കവിതയ്ക്ക് വേണ്ട ബിംബങ്ങള്‍ കുറഞ്ഞു പോയതായി തോന്നി. ഒരു പക്ഷെ നേരിട്ട് പറയുന്ന പോലെ തോന്നി ചില വരികള്‍.. (ചുവടുറക്കാത്ത കുരുന്നിലേക്ക് പോലും
    വിറകൊണ്ട കാമം വിഷം തുപ്പിടുന്നിവിടെ, ) .. വളരെ നല്ല വരികളും കണ്ടു ഇതില്‍( അനുജന്‍റെ രക്തത്താല്‍ അമ്മക്ക് നന്ദിയും
    ഒഴിയുന്ന സ്വപ്നത്തിന്‍ അന്തിക്കുടങ്ങളും,
    മണല്‍കാറ്റ് വീശും വരണ്ട മനസ്സിലെ
    നന്മകള്‍ ധൂളി മറച്ചിടുന്നു നിത്യം).. ഇനിയും ധാരാളം എഴുതുക.എല്ലാ ഭാവുകങ്ങളും നേരുന്നു..

    ReplyDelete
  4. തിരിയുന്നു കാല ചക്രത്തിന്റെയൊപ്പമെന്‍
    ദിശയറിയാത്ത മനസ്സും മടുപ്പോടെ .........
    ഇതില്‍ എല്ലാം ഉണ്ട് ...നന്നായി
    പക്ഷെ രണ്ടാമത്തെ ചിത്രം ഒന്ന് നോക്കിയാല്‍
    ഒന്ന് കൂടി നോക്കാന്‍ തോന്നുന്നില്ല

    ReplyDelete