Saturday, February 12, 2011
രാധയുടെ ഹൃദയത്തില്‍ നിന്നും,കണ്ണന്‍റെ കാലടിയോളം
നീ വിടരുമ്പോഴും , വാടി തളരുമ്പോഴും
എന്‍റെ പുഷ്പമേ, ഞാന്‍ നിന്റെ ശലഭമാണ്
നിന്നിലെ തേന്‍ നുകരുവാനായല്ല
നിന്നെ മനോഹരനാകുവാന്‍ മാത്രം,
ഈ കാറിലും കോളിലും കാറ്റിലും പോലും,
എന്‍റെ വാനമേ ,നിന്‍റെ മഴവില്ല് ഞാന്‍ .
നിനക്കു നിറം പകരാന്‍, നിന്‍റെ പുഞ്ചിരിയാകാന്‍,
ഒരിക്കലും പെയ്യുവാന്‍ പറയില്ല ഞാന്‍.
തങ്കമാകാനല്ല , നീ തിളങ്ങുവാന്‍ മാത്രം,
എന്‍റെ കണ്ണാ , നിന്‍റെ സിംഹാസനമാകം ഞാന്‍.
നീ എന്‍റെ ഹൃദയം ഭരിക്കുന്നവന്‍,
ഈ ജന്മം മുഴുവന്‍ നിന്നെ വഹിച്ചിടും ഞാന്‍ .
എന്‍റെ നോവുന്ന ഹൃദയം മിടിക്കുന്നതും
ഈ തളരുന്ന കൈകള്‍ കൂപ്പുന്നതും,
എന്‍റെ കണ്ണുകള്‍ അടയാതിരിക്കുന്നതും,
എന്‍റെ തോഴ നിനക്കായ് മാത്രം,
നീ എന്നിലേക്കടുക്കുവാന്‍ മാത്രം ...............
Subscribe to:
Post Comments (Atom)
ഇന്ന് കൃഷ്ണന്‍ രാധയെ തിരയുകയാണ്
ReplyDeleteഓര്‍മകളുടെ രാജ വീഥികളില്‍
മധുരക്ക് തെരുരുളുമ്പോള്‍
രാധയുടെ പിന്‍വിളിക്കായി കൃഷ്ണന്‍ കാതോര്‍ത്തിരുന്നു
പക്ഷെ കൃഷ്ണന്റെ പ്രണയം രാധക്കൊരു തമാശയായിരുന്നു
ചരിത്രത്തില്‍ കൃഷ്ണന്‍ ഒരു ചതിയന്‍
ഇല്ലാത്ത പ്രണയത്തിന്റെ സാക്ഷിയായി രാധയും
കൃഷ്ണന്‍ ഇന്നും രാധയെ തിരയുന്നു
അവള്‍ മറന്നു തുടങ്ങിയ പ്രണയത്തിന്റെ
നിറം മങ്ങിയ ഓര്‍മകളിലൂടെ.......
kavithakal vayichathinum abhiprayangal thurannezhuthiyathinum nanni..
Deleteപ്രണയ പാരമ്യതയുടെ പര്യായം ആയി രാധാ കൃഷ്ണ സങ്കല്പം നില കൊള്ളുമ്പോഴും നാം പകുതിയില്‍ വച്ച് മറന്ന ദേവിയാണ് രാധ ...
ReplyDeleteനന്നായി ...വിഹ്വലമാണ് വരികള്‍ പോലും
kavithakal vayichathinum abhiprayangalkkum nanni...
Deleteരാധാപരിണയം പോലെ ഉദാത്തമായ് വിളങ്ങട്ടെ രചനകൾ.
ReplyDeleteഭാവുകങ്ങൾ <3
അനുചേച്ചി മനോഹരം
ReplyDeleteജീവാത്മാ പരമാത്മാ ബന്ധം.
ReplyDeleteരാധയുടെ പ്രണയം സത്യസന്ധമായിരുന്നു. ആദ്യവസാനങ്ങളില്ലാത്ത ദിവ്യപ്രണയമായിരുന്നു അത്. തിരിച്ച് കൃഷ്ണനും അതേപ്രണയമായിരുന്നു രാധയോട്. അതിരുകളില്ലാത്ത….. നിബന്ധനകളില്ലാത്ത പ്രണയം .പുരുഷപ്രണയത്തിന്റെ മൂര്‍ത്തിമത് ഭാവമായിരുന്നു കൃഷ്ണന്‍. രാധയെന്നാല്‍ സ്ത്രീപ്രകൃതിയുടെ പ്രതിരൂപവും.’അന്നൊരിക്കല്‍ രാധയുടെ മടിയില്‍ തലവച്ചുകിടന്നുകൊണ്ട് കൃഷ്ണന്‍ ചോദിച്ചു :‘രാധേ ,ഞാന്‍ നിന്നെ ഉപേക്ഷിച്ചുപോയാല്‍ നീ എന്തുചെയ്യും ? ‘രാധ മറുപടി പറഞ്ഞു :’കൃഷ്ണാ, നിനക്കെന്റെ ശരീരത്തെ ഉപേക്ഷിച്ചുപോകാനാവും. പക്ഷേ,നമ്മൾ തമ്മിൽ ജീവാത്മാ പരമാത്മാ ബന്ധം ആണ് ഉള്ളത്. . അപൂര്‍ണ്ണനായാല്‍ പിന്നെ നീ എന്തുചെയ്യും?’കൃഷ്ണന്‍ പറഞ്ഞു :’അതെ രാധേ, നമ്മള്‍ പ്രണയത്തിന്റെ തുല്യപങ്കാളികളാകുന്നു; ഒറ്റയ്‌ക്കൊറ്റയ്ക്ക് നിലനില്‍പ്പില്ലാത്തവരാകുന്നു.’‘കൃഷ്ണാ, നമ്മുടെ പ്രണയതുല്യതയെക്കുറിച്ച് വരുംതലമുറകള്‍ അറിയേണ്ടതിനു എന്തടയാളമാണ് നാം ഈ വൃന്ദാവനത്തില്‍ അവശേഷിപ്പിക്കേണ്ടത് ?’ രാധ ചോദിച്ചു.നീലക്കടമ്പുകള്‍ പൂത്തുനില്‍ക്കുന്ന യമുനാതീരംവിട്ട്, കൃഷ്ണന്‍ രാധയെ വനാന്തരത്തിലെ പാറക്കൂട്ടങ്ങളിലേക്കാനയിച്ചു.റിട്ടുനില്‍ക്കുന്ന രണ്ടു ശിലകളെ തൊട്ടുഴിഞ്ഞുകൊണ്ട് കൃഷ്ണന്‍ പറഞ്ഞു :‘നോക്കൂ രാധേ , പരസ്പരാഭിമുഖമായി നില്‍ക്കുന്ന രണ്ടു ശിലകള്‍ ;ഒന്നു കൃഷ്ണശില, മറ്റേതു രാധാശില. ഈ രണ്ടു ശിലകള്‍ നമ്മുടെ പ്രണയതുല്യതയുടെ പ്രതീകമായി എക്കാലവും വൃന്ദാവനത്തിലുണ്ടാവും. നമ്മുടെ ആത്മാവ് ഈ ശിലാഹൃദയങ്ങളില്‍ കുടികൊള്ളും. വരുംതലമുറകള്‍ നമ്മുടെ പ്രണയത്തെ വാഴ്ത്തിപ്പാടും.’രാധാകൃഷ്ണന്മാരുടെ പ്രണയസമത്വം കണ്ട് ദേവകള്‍ ആശ്ചര്യപ്പെട്ടു. മുപ്പത്തിമുക്കോടി ദേവകളുടെ അനുഗ്രഹത്തെക്കാള്‍ കൃഷ്ണനു കരുത്തു പകരുന്നത് വൃന്ദാവനത്തിലെ രാധയുടെ നിഷ്‌കളങ്കമായ പ്രണയം തന്നെ.