Thursday, March 12, 2015
Wednesday, March 11, 2015
Tuesday, March 10, 2015
Monday, March 9, 2015
Monday, February 23, 2015
ഓർമ്മമരം
ഇലകളോരോന്നായ് കൊഴിയുകയാണു
കരിയിലകളുടെ ഇരുൾ മൂടിയ താഴ്‌വര തേടി
അവർ നീണ്ട യാത്ര പോകുകയാണു
താഴ്‌വരയിൽ ഒരു നീർ പൊയ്ക,
പൊയ്കയിൽ തെളിയുന്നൊരു മുഖം
തെളിനീരിൽ കറുത്തടിഞ്ഞ ശിശിരങ്ങൾ
എത്രയെത്ര ശിശിരങ്ങൾ,
വർഷങ്ങൾ,പുണ്യപാപങ്ങൾ
പൊയ്കക്കരികിൽ ഒരു പുനർബാല്യം
കളിയോടങ്ങൾ പണിയുന്നു
മടക്കമില്ലാത്ത യാത്രക്ക്
ഇനി ഞാൻ തയ്യാറാകണം വൈകാതെ.....
Thursday, February 12, 2015
പ്രതിബിംബം
പ്രതിബിംബം
എന്റെ നിലക്കണ്ണാടി
എന്റെ രൂപം തെളിയാത്ത നിലക്കണ്ണാടി,
എന്നെ കളിയാക്കി
ഉറക്കെ ചിരിക്കുന്ന കണ്ണാടി,
എന്നെ ഞാൻ അല്ലാതെയാക്കിയ
തിരഞ്ഞെടുപ്പുകൾ
എന്റെ പ്രതിബിംബം നോക്കി നെടുവീപ്പിടു മ്പോൾ
നിലക്കണ്ണാടി ചിരിക്കുന്നു,
ഈ വിളറിയ ചുണ്ടുകളിൽ
സ്വപ്നങ്ങൾ എത്തി നോക്കുന്ന
മഷി പടർന്ന കണ്ണുകളിൽ,
എനിക്കെന്നെ എ ന്നോ നഷ്ടപ്പെട്ടുകഴിഞ്ഞു,
എന്നെ നോക്കി ചിരിക്കുന്ന
ഈ മുഘം എന്റേതല്ല
എന്റെ നഷ്ടപ്പെട്ട നിഷ്കളങ്കത യുടെ,
മനസ്സിന്റെ,
മങ്ങിയ പ്രതിബിംബം മാത്രം,
ഇതു ഞാനല്ല,
എന്റെ മുഘമല്ല,
എന്റെ സ്വപ്നങ്ങളല്ല
എന്റെ ലോകമല്ല

Monday, February 2, 2015
പാമ്പ് ഉറയൂരുന്നതുപോലെ, മനുഷ്യൻ ഇടയ്ക്കിടെ ജീവസ്സറ്റ പഴയ ബന്ധങ്ങൾ ഉപേക്ഷിച്ചു പുതിയവയിലേക്ക് ചേക്കേറാൻ കൊതിക്കും. സ്നേഹം എന്ന അവയവം തഴമ്പിച്ചും തേഞ്ഞും ചൈതന്യമറ്റതാവുമ്പോൾ അതിൽ വീണ്ടും വീര്യം കയറ്റി ചൂടും ചൊടിയുമുണ്ടാക്കാൻ.പുതുജീവൻ നൽകാനൊ പുനർജ്ജന്മം നൽകാനോ കെൽപ്പില്ലാത്ത നാം ദിനം തോറും നൂറു നൂറു പുതു സ്വപ്നങ്ങളെ പെറ്റ് വലിച്ചെറിയുന്നു..അവറ്റകൾ അനാധരായി അലഞ്ഞുതിരിയുന്നു..
എനിക്കു തീവ്രമായി അനുഭവപ്പെടാത്ത ഒന്നിൽ നിന്ന് വീര്യമുണർത്താൻ ഞാൻ അശക്തയാണു. ജീവിതതിന്റെ മൗലികമായ തീക്ഷ്ണതയിൽ നിന്നും ചൈതന്യം സൃഷ്ടിച്ച് വിളർപ്പേറിയ സ്വപ്നങ്ങൾക്ക് പുതിയ വർണ്ണച്ചിറകുകൾ തുന്നിക്കൊടുക്കാൻ നമുക്കാകണം.
നമ്മിൽ സ്വാതന്ത്ര്യമുണർത്തിയ സ്വപ്നങ്ങളും പ്രതീക്ഷകളും അസ്തമിച്ചുകൊണ്ടിരിക്കുമ്പോൾ ജീവിതതിരക്ക് അസഹ്യമാംവിധം വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, പുതിയ ദിനങ്ങളിൽ മോഹഭംഗങ്ങളുടെ കറുപ്പ് നിറയാതിരിക്കാൻ എല്ലാ ഹൃദയങ്ങളിലും പ്രണയം മരിക്കാതിരിക്കട്ടെ.....

ഒരായിരം സംസ്കാരങ്ങളെ വിഴുങ്ങിയിട്ടും വിശപ്പടങ്ങാത്ത കടലുകൾ...
കണ്ണുനീരും രക്തവും ഒരുപോലെ അലിഞ്ഞില്ലാതാകുന്ന ഉപ്പു വെള്ളത്തിന്റെ ആഴങ്ങളിൽ ആരും അറിയാത്ത എത്രയെത്ര മഹാഭാരതങ്ങൾ ഉറങ്ങുന്നുണ്ടാകും??
പ്രളയങ്ങൾ ചൂഴ്‌ന്നെടുത്ത നമ്മുടെ വേരുകൾ എത്രയെത്ര ഈ ആഴങ്ങളിൽ അഴുകി തീർന്നിരിക്കും?? എത്രയെത്ര അറിയാത്ത തീരങ്ങളിൽ അടിഞ്ഞിരിക്കും!??..

ചില വേർപ്പാടുകൾ
ആഴമുള്ള മുറിവുകളിൽ ആദ്യം വെറും മരവിപ്പാണു. പോകെ പോകെ അവ വിങ്ങിവിങ്ങി താങ്ങാനാവാത്ത നോവാകുന്നു.ചിലരുടെ വേർപാടുകൾ അങ്ങനെയാണു. പകലും രാവും പ്രകൃതിയും നീയും ഞാനും ആരും അറിയാതെ ചിലർ നമ്മെ വിട്ടുപോകുന്നു.ഒരു തുള്ളി മിഴിനീർ പോലും അവർക്ക് വേണ്ടി പൊഴിക്കാനാവുന്നില്ല.
മരണത്തിന്റെ കറുപ്പ് പുറത്തുമാത്രം, മനസ്സിന്റെ ഉള്ളു നിറയെ അവരുടെ പുഞ്ചിരി നിറക്കുന്ന വെട്ടമാണു. ഒരു തേങ്ങലായി നെഞ്ചിൽ എന്നും നിറയുന്ന പുഞ്ചിരി....
ഒരു ജീവിതം മുഴുവൻ ഒപ്പം കൈ പിടിച്ചു കൂടെ നടന്നവർ ഒരു ദിവസത്തിനൊടുവിൽ കൂടെ ഇല്ലാതാവുമ്പോൾ, ആ ശൂന്യത നിറക്കാൻ മറ്റൊന്നിനുമാവില്ല. ചെയ്തു തീർക്കാൻ ഇനിയും ധാരാളം ശേഷിക്കവെ ആ ആത്മാവിനു നമ്മോടൊപ്പം നിൽക്കതിരിക്കാൻ ആവില്ല..ആത്മാവു ശേഷിപ്പിച്ച് ശരീരം മാത്രം യാത്രയാകുന്ന ചില വേർപ്പാടുകൾ..ഒരിക്കലും മനസ്സിൽ മരിക്കാത്ത ചിലർ.......

പുഴ
വരികൾ തീരുന്നിടത്ത്, ഒരു പുഴയുണ്ട്. നീ നടന്നകന്ന വഴിയിലൂടെ ഒഴുകുന്ന പുഴ.എന്റെ കണ്ണിൽ നിന്നും ഒഴുകിയിറങ്ങി നിന്റെ കാൽച്ചുവട്ടിൽ മറയുന്ന നേർത്ത വര പോലൊരു പുഴ.
യുദ്ധം
ഭാരതയുദ്ധം തുടങ്ങുമ്പോൾ രണ്ടു ചേരിക്കാർ തമ്മിൽ ചെയ്ത കരാർ ഇതായിരുന്നു.
" യുദ്ധം നടക്കാത്ത സമയങ്ങളിൽ രണ്ടു കക്ഷികളും പരസ്പരം സൗഹൃദം പുലർത്തണം.യുദ്ധം തുടങ്ങിയാൽ, ഗജാശ്വരദങ്ങളിലിരിക്കുന്നവർ ആ നിലയിലുള്ളവരോടെ എതിർക്കാവു,കാലാൾ കാലാളോടും. അണിവിട്ടുപോയവനെയും ക്ഷീണിതനെയും ആയുധരഹിതനെയും ഉപദ്രവിക്കരുത്".
ചുരുക്കത്തിൽ എതിരാളിയുടെ കുറവുകൊണ്ടല്ല, സ്വന്തം മികവുകൊണ്ടാണു യുദ്ധം ജയിക്കേണ്ടത്......ഒരു രാജ്യത്തിന്റെ സംസ്കാരവും പൈത്രികവുമാണു അവരുടെ യുദ്ധ രീതികൾ വിളിച്ചോതുന്നത്.
ഗാസയിലെ ദീനരോദനങ്ങൾ കേൾക്കുമ്പോൾ അവിടെ നടക്കുന്നതിനെ യുദ്ധമെന്നു വിളിക്കാനാവുന്നില്ല...വെറും കൊലപാതകം.
ഒരു കാര്യം സംശയമില്ല..യേശുക്രിസ്തു ഇനിയും ജനിച്ചു വന്നാലും ആ മണ്ണിൽ ക്രൂശിക്കപ്പെടുക തന്നെ ചെയ്യും..

Saturday, April 26, 2014
ഞാൻ ആരെയും കാത്തു നിൽകുകയായിരുന്നില്ല. ഇരുട്ടിൽ വെറുതെ ഒറ്റക്കു നിൽക്കുകയായിരുന്നു.
എന്റെ കവിളുകളെ തഴുകി ഒഴുകിയിരുന്ന കണ്ണുനീരിന്റെ കുളിരു എന്റെ പ്രാണന്റെ മരവിപ്പുമായി എന്നെ പ്രണയതതിലായി. എന്നിട്ടും ഒരു നനുത്ത കാറ്റ് എന്റെ കൈകളിൽ കോരിയെടുത്ത് വാരിപ്പുണർന്നപ്പപോൾ ഞാൻ ചിരിക്കാൻ കൊതിചു..
കുറെ ചിരിചചു കഴിഞ്ഞപ്പോൾ എന്റെ ചുറ്റിനും ഞാൻ ആ അഴികൾ കണ്ടു. ഈ പൂട്ട് പൊട്ടിച്ചു എനിക്ക് പുറതതു പോകാൻ കഴിയാത്തിടതൊളം അവരെന്നെ ഭ്രാന്തി എന്നു വിളിക്കട്ടെ....

കുട്ടുവൻ ഇന്നൊരു ഓർമ്മ മാത്രമാണു.. ഓർമ്മയുമല്ല..അയാൾ ഒരുപക്ഷെ മുടിവെട്ടുകാരൻ ചിന്ന്ന്റെയൊ ,കടല വറക്കുന്ന മിയാന്റെയൊ, ഓർമ്മയിൽ ഉണ്ടാവും. വഴിയരികിൽ ബീഡി പുകചും , വെള്ളം കണ്ടിട്ടില്ലാത്ത ഒരു തോർത്തു തലയിൽ ചുറ്റിയും അയാൾ നിൽക്കുന്നതു എന്റെ മനസിലുണ്ട്. ഇന്ന് എന്റെ വീട്ടിന്റെ പിന്നിലെ പറംബിൽ തേങ്ങയിടാൻ വന്ന് യന്ത്രം കാലങ്ങൾക്കിപ്പുറം കുട്ടുവനെ ഓർമ്മിപ്പിചു...കുട്ടുവനു ഓരോ തെങ്ങിന്റെയും മനസ്സറിയാമായിരുന്നു.ഓരോ കുലയും വയസ്സറിയിക്കുന്ന ദിവസം അയാൾക്കറിയാം.തെങ്ങോലകലുടെ ചാവറിയാം..മുത്തശിയുടെ ചൂലു തേയാറായൊ എന്നറിയാം..എന്റെ ഓലപ്പാംബ്ബിനു എത്ര നീളം വേണമെന്നറിയാം..ആളെണ്ണി കരിക്കിട്ട് ചെത്തിമിനുക്കി തരാനറിയാം..ഓരൊ തെങ്ങും ആ ദിവസം കാത്തിരുന്നു കാണണം.. അവരുടെ വിശേഷം തിരക്കാൻ കുട്ടുവൻ വരുന്ന ദിവസം..ഇന്നു യാതൊരു വികാരവും ഇല്ലാതെ എന്റെ തെങ്ങുകൾ യന്ത്രം കയറിയിറങ്ങി പോകുന്നതും നോക്കി നിൽക്കുന്നതു കാണുമ്പൊൾ കുട്ടുവനെ ഓർമ്മയിൽ നിന്ന് പരതി എടുത്ത് കുറിചിടാൻ തോന്നി..എന്റെ മകനു എന്നെങ്കിലും പറഞഞുകൊടുക്കെണ്ടി വരും...പണ്ടൊക്കെ ഈ തേങ്ങ എങങനെ താഴെ വന്നിരുന്നെന്നു
Monday, February 14, 2011
കാലത്തിന്‍റെ കയ്യൊപ്പ്
അലിഖിത കഥകളുടെ കളിയരങ്ങില്‍,
കാലം അണിയറ ഭരിക്കുന്ന കാഴ്ച്ചകണ്ടോ ?
വിധി തിരിക്കും വഴി യാത്രപോകും
മൂഡ ഗണമിവര്‍തന്‍ ചടുലവേഗം കണ്ടോ?
പഴമയുടെ പതിരുകള്‍ കോര്‍ത്തെടുത്ത്
നവയുഗത്തിന്നൊരാമുഖം തീര്‍ക്കുന്നു ഞാന്‍ ,
അഹംഭാവം അതിരുകള്‍ മറന്നോരുയുഗമിവിടെ
അഹം എന്ന വാക്ക് നിഖണ്ടുക്കള്‍ പിന്‍തള്ളി'
അനുജന്‍റെ രക്തത്താല്‍ അമ്മക്ക് നന്ദിയും
ഒഴിയുന്ന സ്വപ്നത്തിന്‍ അന്തിക്കുടങ്ങളും,
മണല്‍കാറ്റ് വീശും വരണ്ട മനസ്സിലെ
നന്മകള്‍ ധൂളി മറച്ചിടുന്നു നിത്യം,
ചുവടുറക്കാത്ത കുരുന്നിലേക്ക് പോലും
വിറകൊണ്ട കാമം വിഷം തുപ്പിടുന്നിവിടെ,
അഴിയുന്ന സത്യത്തിന്‍ പുസ്തകക്കെട്ടുകള്‍ക്ക്
അഴിമതി കാവലായി നില്‍ക്കുന്നു ചിരിയോടെ ,
പട്ടിണിക്കോലത്തിന്‍ പട്ടട തെങ്ങിലെ
ഇളനീരിനു പോലും കണ്ണ്നീരിന്നുപ്പ് ,
തിരിയുന്നു കാല ചക്രത്തിന്റെയൊപ്പമെന്‍
ദിശയറിയാത്ത മനസ്സും മടുപ്പോടെ .........
,

Saturday, February 12, 2011
കൈയ്ക്കുന്ന കശുവണ്ടി

കരിന്തേളിന്‍ കാലിലൊരു കാറമുള്ളേറ്റിറ്റു വീണ-
ചോരതുള്ളി ഭൂമിയില്‍ പതിഞ്ഞവിടെ-
മുളപൊട്ടിയൊരു ചെറു പുല്ക്കൊടിതുംബിലായി
മണിനാഗം ചീറ്റും കൊടുംവിഷം പേറുമീ
പെരുമഴ കുത്തി ഒലിക്കുന്നതിന്നെന്‍റെ
കന്നികുരുന്നിന്‍റെ നാഡികളില്‍,
ഞാന്‍ പിച്ചവെച്ച പറങ്കി തണലുകള്‍
വിഷ കാറ്റ് വീശും വരണ്ട നിലങ്ങളായി,
ചത്തുവീണുറ്റവര്‍ ചുറ്റിലുമെങ്ങും
ചിരിക്കാത്ത ബാല്യങ്ങള്‍ മുറ്റത്തിഴഞ്ഞു,
അറിഞ്ഞിരുന്നില്ല കുഞ്ഞേ ഞാന്‍ ഒരിക്കലും
എന്നാര്‍ത്തവത്തില്‍ പോലും കരിമഷി കലര്‍ന്നതും,
ആ മഷിക്കൂട്ടിനാല്‍ എഴുതിയ നീയാര്ക്കും
തെളിയാത്ത ലിപിയായി പിറന്നിടുമെന്നതും
നിന്‍റെ വിധിയെ വായിക്കുവാന്‍ വന്നവര്‍
കണ്ണുകള്‍ മൂടി വെളിച്ചം തേടുന്നവര്‍,
കുപ്പിവെള്ളത്തില്ലുപ്പു കലര്‍ത്തി -
കണ്ണുനീര്‍ കൈകളില്‍ കൊണ്ടു വരുന്നവര്‍,
വിഷം ബാക്കി വച്ചൊരു പൈതൃകത്തിന്‍
ദുഷിച്ച പിന്‍ഗാമികള്‍ നിങ്ങള്‍ക്കിനിയുമൊരു -
വിലയിടാനാവാതുഴറിടുന്നിന്നവര്‍
ഇന്ദ്രപ്രസ്ഥം വാഴും രാജാക്കന്മാര്‍ ,
കീടങ്ങള്‍ നാമിനി കാത്തിരിക്കാം ,
തെക്കോട്ട് തിരിയിട്ടു കാത്തിരിക്കാം,
കനിവുള്ള ഹൃദയങ്ങള്‍ ബാക്കിയെങ്കില്‍ ,
വിഷമാരി വീണ്ടും പൊഴിചിടട്ടെ,
കീടങ്ങള്‍ നമ്മെയും കൊന്നിടട്ടെ...
തനിയാവര്‍ത്തനം

രാത്രി നിലാവിനെ പുണര്‍ന്നു ഗാഡമായി ഉറങ്ങുമ്പോഴും,
ഞാന്‍ ഉണര്‍ന്നിരിക്കുന്നു ...
എന്‍റെ ഖടികാരം വീണ്ടും ചലിക്കുന്നു,
ഉത്തരം നല്കാത്ത ചോദ്യങ്ങളുമായി,
പരസ്പരം മറന്ന കണ്പോളകള്‍,
സമാന്ദരമാം കാര്യകാരണങ്ങള്‍,
മൌനത്തിന്‍റെ സംഗീതത്തോടെ
ഒരു പുലരികൂടി ഓര്‍മ്മ പുതുക്കി,
ഇരുട്ട് എന്‍റെ ചോദ്യങ്ങള്‍ ഒളിപ്പിച്ചു വച്ചുകൊണ്ട്
വീണ്ടും മടങ്ങിപോയി,
തനിയാവര്‍ത്തനം ...........
ഞാന്‍ എന്‍റെ കണ്ണുകളില്‍ നോക്കി
നഷ്ടത്തിന്‍റെ തീപ്പൊരികള്‍
വീണ്ടും എത്തിനോക്കുന്നു,
എന്നോ നിസ്സരമായിരുന്നവ
ഇന്ന് സ്പോടനാത്മകം ,
ഇന്നത് വിളിച്ചോതുന്നു
കണ്ണുകള്‍ അടക്കു നീ...
രാധയുടെ ഹൃദയത്തില്‍ നിന്നും,കണ്ണന്‍റെ കാലടിയോളം

നീ വിടരുമ്പോഴും , വാടി തളരുമ്പോഴും
എന്‍റെ പുഷ്പമേ, ഞാന്‍ നിന്റെ ശലഭമാണ്
നിന്നിലെ തേന്‍ നുകരുവാനായല്ല
നിന്നെ മനോഹരനാകുവാന്‍ മാത്രം,
ഈ കാറിലും കോളിലും കാറ്റിലും പോലും,
എന്‍റെ വാനമേ ,നിന്‍റെ മഴവില്ല് ഞാന്‍ .
നിനക്കു നിറം പകരാന്‍, നിന്‍റെ പുഞ്ചിരിയാകാന്‍,
ഒരിക്കലും പെയ്യുവാന്‍ പറയില്ല ഞാന്‍.
തങ്കമാകാനല്ല , നീ തിളങ്ങുവാന്‍ മാത്രം,
എന്‍റെ കണ്ണാ , നിന്‍റെ സിംഹാസനമാകം ഞാന്‍.
നീ എന്‍റെ ഹൃദയം ഭരിക്കുന്നവന്‍,
ഈ ജന്മം മുഴുവന്‍ നിന്നെ വഹിച്ചിടും ഞാന്‍ .
എന്‍റെ നോവുന്ന ഹൃദയം മിടിക്കുന്നതും
ഈ തളരുന്ന കൈകള്‍ കൂപ്പുന്നതും,
എന്‍റെ കണ്ണുകള്‍ അടയാതിരിക്കുന്നതും,
എന്‍റെ തോഴ നിനക്കായ് മാത്രം,
നീ എന്നിലേക്കടുക്കുവാന്‍ മാത്രം ...............
Subscribe to:
Posts (Atom)