ഇലകളോരോന്നായ് കൊഴിയുകയാണു
കരിയിലകളുടെ ഇരുൾ മൂടിയ താഴ്‌വര തേടി
അവർ നീണ്ട യാത്ര പോകുകയാണു
താഴ്‌വരയിൽ ഒരു നീർ പൊയ്ക,
പൊയ്കയിൽ തെളിയുന്നൊരു മുഖം
തെളിനീരിൽ കറുത്തടിഞ്ഞ ശിശിരങ്ങൾ
എത്രയെത്ര ശിശിരങ്ങൾ,
വർഷങ്ങൾ,പുണ്യപാപങ്ങൾ
പൊയ്കക്കരികിൽ ഒരു പുനർബാല്യം
കളിയോടങ്ങൾ പണിയുന്നു
മടക്കമില്ലാത്ത യാത്രക്ക്
ഇനി ഞാൻ തയ്യാറാകണം വൈകാതെ.....
No comments:
Post a Comment