നാവില്ലാത്തവർ ജീവിക്കട്ടെ
(അനുജ ഗണേഷ്)
-----------------------------------------------
നിങ്ങൾക്കെന്റെ തൂവലുകൾ തുന്നിച്ചേർക്കാം,
പറക്കുവാനുള്ള എന്റെ ആവേശം തകർക്കുവാനാകുമോ?
കണ്ണുകൾ മൂടിക്കെട്ടി ഇരുട്ടറയിൽ തള്ളാം,
എന്റെ പ്രജ്ഞയിലെ വെളിച്ചം മറയ്ക്കാനാകുമോ ?
എന്റെ വിരലുകൾ വിരിയിക്കുന്ന
പുഷ്പങ്ങളെ തല്ലിക്കൊഴിക്കാനാകും,
അവ നീളെ പരത്തിയ സൗരഭ്യം
അടക്കിപ്പിടിക്കുവാനാവുമോ ?
നേർവഴികൾ തേടിഞാൻ അലയാതിരിക്കുവാൻ
ഈ കാലുകൾ കൂട്ടികെട്ടാം ,
എന്റെ നേരുകളെ നിങ്ങൾക്ക് കെട്ടിയിടാനാകുമോ ?
എതിരു പറയുന്ന നാവുകളത്രയും
അരിഞ്ഞു വീഴ്ത്തുവാൻ
നിങ്ങൾ മുതിരുന്നുവെങ്കിൽ
നാവില്ലാത്തവർ മാത്രം ഇവിടെ ജീവിക്കട്ടെ
എന്ന് ഞാനും ആശംസിക്കാം....

No comments:
Post a Comment