Saturday, April 26, 2014

ഞാൻ ആരെയും കാത്തു നിൽകുകയായിരുന്നില്ല. ഇരുട്ടിൽ വെറുതെ ഒറ്റക്കു നിൽക്കുകയായിരുന്നു.
എന്റെ കവിളുകളെ തഴുകി ഒഴുകിയിരുന്ന കണ്ണുനീരിന്റെ കുളിരു എന്റെ പ്രാണന്റെ മരവിപ്പുമായി എന്നെ പ്രണയതതിലായി. എന്നിട്ടും ഒരു നനുത്ത കാറ്റ് എന്റെ കൈകളിൽ കോരിയെടുത്ത് വാരിപ്പുണർന്നപ്പപോൾ ഞാൻ ചിരിക്കാൻ കൊതിചു..
കുറെ ചിരിചചു കഴിഞ്ഞപ്പോൾ എന്റെ ചുറ്റിനും ഞാൻ ആ അഴികൾ കണ്ടു. ഈ പൂട്ട് പൊട്ടിച്ചു എനിക്ക് പുറതതു പോകാൻ കഴിയാത്തിടതൊളം അവരെന്നെ ഭ്രാന്തി എന്നു വിളിക്കട്ടെ....
കുട്ടുവൻ ഇന്നൊരു ഓർമ്മ മാത്രമാണു.. ഓർമ്മയുമല്ല..അയാൾ ഒരുപക്ഷെ മുടിവെട്ടുകാരൻ ചിന്ന്ന്റെയൊ ,കടല വറക്കുന്ന മിയാന്റെയൊ, ഓർമ്മയിൽ ഉണ്ടാവും. വഴിയരികിൽ ബീഡി പുകചും , വെള്ളം കണ്ടിട്ടില്ലാത്ത ഒരു തോർത്തു തലയിൽ ചുറ്റിയും അയാൾ നിൽക്കുന്നതു എന്റെ മനസിലുണ്ട്. ഇന്ന് എന്റെ വീട്ടിന്റെ പിന്നിലെ പറംബിൽ തേങ്ങയിടാൻ വന്ന് യന്ത്രം കാലങ്ങൾക്കിപ്പുറം കുട്ടുവനെ ഓർമ്മിപ്പിചു...കുട്ടുവനു ഓരോ തെങ്ങിന്റെയും മനസ്സറിയാമായിരുന്നു.ഓരോ കുലയും വയസ്സറിയിക്കുന്ന ദിവസം അയാൾക്കറിയാം.തെങ്ങോലകലുടെ ചാവറിയാം..മുത്തശിയുടെ ചൂലു തേയാറായൊ എന്നറിയാം..എന്റെ ഓലപ്പാംബ്ബിനു എത്ര നീളം വേണമെന്നറിയാം..ആളെണ്ണി കരിക്കിട്ട് ചെത്തിമിനുക്കി തരാനറിയാം..ഓരൊ തെങ്ങും ആ ദിവസം കാത്തിരുന്നു കാണണം.. അവരുടെ വിശേഷം തിരക്കാൻ കുട്ടുവൻ വരുന്ന ദിവസം..ഇന്നു യാതൊരു വികാരവും ഇല്ലാതെ എന്റെ തെങ്ങുകൾ യന്ത്രം കയറിയിറങ്ങി പോകുന്നതും നോക്കി നിൽക്കുന്നതു കാണുമ്പൊൾ കുട്ടുവനെ ഓർമ്മയിൽ നിന്ന് പരതി എടുത്ത് കുറിചിടാൻ തോന്നി..എന്റെ മകനു എന്നെങ്കിലും പറഞഞുകൊടുക്കെണ്ടി വരും...പണ്ടൊക്കെ ഈ തേങ്ങ എങങനെ താഴെ വന്നിരുന്നെന്നു

Monday, February 14, 2011

കാലത്തിന്‍റെ കയ്യൊപ്പ്

അലിഖിത കഥകളുടെ കളിയരങ്ങില്‍,
കാലം അണിയറ ഭരിക്കുന്ന കാഴ്ച്ചകണ്ടോ ?
വിധി തിരിക്കും വഴി യാത്രപോകും
മൂഡ ഗണമിവര്‍തന്‍ ചടുലവേഗം കണ്ടോ?

പഴമയുടെ പതിരുകള്‍ കോര്‍ത്തെടുത്ത്
നവയുഗത്തിന്നൊരാമുഖം തീര്‍ക്കുന്നു ഞാന്‍ ,
അഹംഭാവം അതിരുകള്‍ മറന്നോരുയുഗമിവിടെ
അഹം എന്ന വാക്ക് നിഖണ്ടുക്കള്‍ പിന്‍തള്ളി'

അനുജന്‍റെ രക്തത്താല്‍ അമ്മക്ക് നന്ദിയും
ഒഴിയുന്ന സ്വപ്നത്തിന്‍ അന്തിക്കുടങ്ങളും,
മണല്‍കാറ്റ് വീശും വരണ്ട മനസ്സിലെ
നന്മകള്‍ ധൂളി മറച്ചിടുന്നു നിത്യം,

ചുവടുറക്കാത്ത കുരുന്നിലേക്ക് പോലും
വിറകൊണ്ട കാമം വിഷം തുപ്പിടുന്നിവിടെ,
അഴിയുന്ന സത്യത്തിന്‍ പുസ്തകക്കെട്ടുകള്‍ക്ക്
അഴിമതി കാവലായി നില്‍ക്കുന്നു ചിരിയോടെ ,

പട്ടിണിക്കോലത്തിന്‍ പട്ടട തെങ്ങിലെ
ഇളനീരിനു പോലും കണ്ണ്നീരിന്നുപ്പ് ,
തിരിയുന്നു കാല ചക്രത്തിന്റെയൊപ്പമെന്‍
ദിശയറിയാത്ത മനസ്സും മടുപ്പോടെ .........
,

Saturday, February 12, 2011

കൈയ്ക്കുന്ന കശുവണ്ടി






കരിന്തേളിന്‍ കാലിലൊരു കാറമുള്ളേറ്റിറ്റു വീണ-
ചോരതുള്ളി ഭൂമിയില്‍ പതിഞ്ഞവിടെ-
മുളപൊട്ടിയൊരു ചെറു പുല്ക്കൊടിതുംബിലായി
മണിനാഗം ചീറ്റും കൊടുംവിഷം പേറുമീ
പെരുമഴ കുത്തി ഒലിക്കുന്നതിന്നെന്‍റെ
കന്നികുരുന്നിന്‍റെ നാഡികളില്‍,


ഞാന്‍ പിച്ചവെച്ച പറങ്കി തണലുകള്‍
വിഷ കാറ്റ് വീശും വരണ്ട നിലങ്ങളായി,
ചത്തുവീണുറ്റവര്‍ ചുറ്റിലുമെങ്ങും
ചിരിക്കാത്ത ബാല്യങ്ങള്‍ മുറ്റത്തിഴഞ്ഞു,


അറിഞ്ഞിരുന്നില്ല കുഞ്ഞേ ഞാന്‍ ഒരിക്കലും
എന്നാര്‍ത്തവത്തില്‍ പോലും കരിമഷി കലര്‍ന്നതും,
ആ മഷിക്കൂട്ടിനാല്‍ എഴുതിയ നീയാര്ക്കും
തെളിയാത്ത ലിപിയായി പിറന്നിടുമെന്നതും


നിന്‍റെ വിധിയെ വായിക്കുവാന്‍ വന്നവര്‍
കണ്ണുകള്‍ മൂടി വെളിച്ചം തേടുന്നവര്‍,
കുപ്പിവെള്ളത്തില്ലുപ്പു കലര്‍ത്തി -
കണ്ണുനീര്‍ കൈകളില്‍ കൊണ്ടു വരുന്നവര്‍,


വിഷം ബാക്കി വച്ചൊരു പൈതൃകത്തിന്‍
ദുഷിച്ച പിന്‍ഗാമികള്‍ നിങ്ങള്‍ക്കിനിയുമൊരു -
വിലയിടാനാവാതുഴറിടുന്നിന്നവര്‍
ഇന്ദ്രപ്രസ്ഥം വാഴും രാജാക്കന്മാര്‍ ,


കീടങ്ങള്‍ നാമിനി കാത്തിരിക്കാം ,
തെക്കോട്ട്‌ തിരിയിട്ടു കാത്തിരിക്കാം,
കനിവുള്ള ഹൃദയങ്ങള്‍ ബാക്കിയെങ്കില്‍ ,
വിഷമാരി വീണ്ടും പൊഴിചിടട്ടെ,
കീടങ്ങള്‍ നമ്മെയും കൊന്നിടട്ടെ...

തനിയാവര്‍ത്തനം



രാത്രി നിലാവിനെ പുണര്‍ന്നു ഗാഡമായി ഉറങ്ങുമ്പോഴും,
ഞാന്‍ ഉണര്‍ന്നിരിക്കുന്നു ...

എന്‍റെ ഖടികാരം വീണ്ടും ചലിക്കുന്നു,
ഉത്തരം നല്കാത്ത ചോദ്യങ്ങളുമായി,
പരസ്പരം മറന്ന കണ്പോളകള്‍,
സമാന്ദരമാം കാര്യകാരണങ്ങള്‍,

മൌനത്തിന്‍റെ സംഗീതത്തോടെ
ഒരു പുലരികൂടി ഓര്‍മ്മ പുതുക്കി,
ഇരുട്ട് എന്‍റെ ചോദ്യങ്ങള്‍ ഒളിപ്പിച്ചു വച്ചുകൊണ്ട്
വീണ്ടും മടങ്ങിപോയി,

തനിയാവര്‍ത്തനം ...........

ഞാന്‍ എന്‍റെ കണ്ണുകളില്‍ നോക്കി
നഷ്ടത്തിന്‍റെ തീപ്പൊരികള്‍
വീണ്ടും എത്തിനോക്കുന്നു,
എന്നോ നിസ്സരമായിരുന്നവ
ഇന്ന് സ്പോടനാത്മകം ,
ഇന്നത്‌ വിളിച്ചോതുന്നു
കണ്ണുകള്‍ അടക്കു നീ...

രാധയുടെ ഹൃദയത്തില്‍ നിന്നും,കണ്ണന്‍റെ കാലടിയോളം



നീ വിടരുമ്പോഴും , വാടി തളരുമ്പോഴും
എന്‍റെ പുഷ്പമേ, ഞാന്‍ നിന്റെ ശലഭമാണ്
നിന്നിലെ തേന്‍ നുകരുവാനായല്ല
നിന്നെ മനോഹരനാകുവാന്‍ മാത്രം,

ഈ കാറിലും കോളിലും കാറ്റിലും പോലും,
എന്‍റെ വാനമേ ,നിന്‍റെ മഴവില്ല്‌ ഞാന്‍ .
നിനക്കു നിറം പകരാന്‍, നിന്‍റെ പുഞ്ചിരിയാകാന്‍,
ഒരിക്കലും പെയ്യുവാന്‍ പറയില്ല ഞാന്‍.

തങ്കമാകാനല്ല , നീ തിളങ്ങുവാന്‍ മാത്രം,
എന്‍റെ കണ്ണാ , നിന്‍റെ സിംഹാസനമാകം ഞാന്‍.
നീ എന്‍റെ ‍ ഹൃദയം ഭരിക്കുന്നവന്‍,
ഈ ജന്മം മുഴുവന്‍ നിന്നെ വഹിച്ചിടും ഞാന്‍ .

എന്‍റെ നോവുന്ന ഹൃദയം മിടിക്കുന്നതും
ഈ തളരുന്ന കൈകള്‍ കൂപ്പുന്നതും,
എന്‍റെ കണ്ണുകള്‍ അടയാതിരിക്കുന്നതും,
എന്‍റെ തോഴ നിനക്കായ് മാത്രം,
നീ എന്നിലേക്കടുക്കുവാന്‍ മാത്രം ...............